‘ഇന്ദുജയുടെ മുഖത്തുണ്ടായത് ബസിന്റെ കമ്പിയിൽ തട്ടിയ പാട്’, ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഭർതൃമാതാവ്

തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ മരണത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഭർതൃമാതാവ് പൈങ്കിളി. വിവാഹം നടത്തി വീട്ടിൽ കൊണ്ടുവന്നത് ഞാൻ തന്നെയാണ്. വീട്ടിൽ ഒരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.ഇന്ദുജയുടെ മുഖത്തുണ്ടായത് ബസിന്റെ കമ്പിയിൽ തട്ടിയ പാടാണ്, മരണദിവസം ഫോൺ വന്നതിന് പിന്നാലെ ഇന്ദുജ റൂമിൽ കയറി വാതിൽ അടക്കുകയായിരുന്നുവെന്നും സത്യം പുറത്തുവരണം, ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അഭിജിത്തിന്റെ അമ്മ പ്രതികരിച്ചു.നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് ഇന്ദുജയ്ക്ക് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചു. ഇതിന് പുറമെ മകൾക്ക് അഭിജിത്തിന്റെ വീട്ടിൽ നിന്ന് ജാതി വിവേചനം നേരിട്ടു എന്ന ഗുരുതരാരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...