ഇന്ദുജയുടെ മരണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ മരണത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവെടുപ്പ് ഉൾപ്പെടെ നടത്തിയതിനുശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്. സുഹൃത്ത് അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരുന്നു. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി.മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ. കഴിഞ്ഞദിവസം അജാസിനെയും അഭിജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് അജാസ് ഇന്ദുജയെ മർദ്ദിച്ച കാര്യം അഭിജിത്ത് പോലീസിനോട് വെളിപ്പെടുത്തിയത്.

Leave a Reply

spot_img

Related articles

മോഹൻലാൽ ഇനി തൂഫാൻ വാറിയർ

ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നയിക്കുന്ന പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ടി'...

പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി

പി എസ് സി ബുള്ളറ്റിനിൽ ഉണ്ടായ ഗുരുതര പിഴവ് അംഗീകരിച്ച് പി.എസ്.സി .മികച്ച തിരക്കഥാകൃത്തിന്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ...

തൃശൂർ ജില്ലയിൽ വീണ്ടും ഷിഗെല്ല

തൃശൂർ ജില്ലയിൽ വീണ്ടും ഷിഗെല്ല .അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഇന്നലെയാണ് ഇരുവർക്കും രോ ഗബാധ സ്ഥിരീകരിച്ചത്.ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.ഇതോടെ ജില്ലയിലെ...

ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യ പരിക്കേറ്റ് ചികിത്സയിൽ

ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ...