കെഎം ഷാജി പറഞ്ഞത് വഖഫ് മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യം; എം കെ മുനീർ

കെ എം ഷാജിയെ തള്ളാതെ എം കെ മുനീർ. മുനമ്പം വിഷയം, കെഎം ഷാജി പറഞ്ഞത് വഖഫ് മന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യം. നിലവിൽ ഇതാണ് സ്ഥിതി. വഖഫ് ഭൂമി അല്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് നാട്ടുകാരനായതുകൊണ്ടാണ്.ഭൂമി വാങ്ങി വഞ്ചിതരായ നിരവധി പേരുണ്ട്. അവരെ കുടിയിറക്കരുത്. കമ്മീഷൻ റിപ്പോർട്ട് വന്നശേഷം മുസ്ലിം ലീഗ് ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും എം കെ മുനീർ വ്യക്തമാക്കി.മുനമ്പം വഖഫ് ഭൂമിയല്ലന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി കെ എം ഷാജി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കെ എം ഷാജി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.മുനമ്പത്തെ യഥാർത്ഥ പ്രതികൾ ആരാണെന്ന് ചോദിച്ച കെ എം ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അവ‍ർക്ക് വിറ്റത് ആരാണെന്നാണ് സ‍ർക്കാർ കണ്ടെത്തേണ്ടതെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അല്ലെന്ന് പറയാൻ ഫാറൂഖ് കോളേജിന് എന്താണ് അധികാരമെന്നും കെ എം ഷാജി ചോദിച്ചു

Leave a Reply

spot_img

Related articles

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...