പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത ആണ്‍ സുഹൃത്ത് ജീവനൊടുക്കി

തിരുവല്ലയില്‍ പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത ആണ്‍ സുഹൃത്ത് ജീവനൊടുക്കി.തിരുവല്ല തിരുമൂലപുരത്താണ് സംഭവം. ഇടുക്കി സ്വദേശി അഭിജിത്ത് (23) ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു.പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു. തിരുമൂലപുരത്ത് വാടകയ്ക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആണ് പഠിച്ചിരുന്നത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജര്‍മന്‍ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില്‍ എത്തിയത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...