ഇ.പി ജയരാജന്‍ നല്‍കിയ മാനനഷ്ട കേസില്‍ ശോഭ സുരേന്ദ്രന് നോട്ടീസ്

സിപിഎം നേതാവ് ഇ.പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്.കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഇ.പി ജയരാജനുമായി ബിജെപി പ്രവേശന ചര്‍ച്ചക്കായി കൂടിക്കാഴ്ച നടത്തി എന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ഇ.പി മാനനഷ്ട കേസ് നല്‍കിയിരുന്നു.

പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചുവട് പിടിച്ചായിരുന്നു ശോഭ സുരേന്ദ്രന്റെ പരാമര്‍ശം.

ഈ പരാമര്‍ശം തള്ളിക്കൊണ്ട് ദല്ലാള്‍ ടി.ജി നന്ദകുമാറും രംഗത്തുവന്നിരുന്നു. ശോഭ സുരേന്ദ്രനുമായി ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറയുന്നത് മുഴുവന്‍ തട്ടിപ്പും അസംബന്ധവുമാണെന്നും ടി.ജി നന്ദകുമാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ വൈകുന്നതിനെതിരെ ഇ.പി ജയരാജന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സംഭവത്തില്‍ ശോഭയ്ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും ഇ പി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....