റോഡ് മുറിച്ച്‌ കടക്കവെ സ്‌കൂള്‍ ബസിടിച്ച്‌ വയോധികന്‍ മരിച്ചു

റോഡ് മുറിച്ച്‌ കടക്കവെ സ്‌കൂള്‍ ബസിടിച്ച്‌ വയോധികന്‍ മരിച്ചു. പാല ഭരണങ്ങാനം മറ്റത്തില്‍ ഭൂമിരാജാണ് (80) മരിച്ചത്.ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിലാണ് സംഭവം. ഹോട്ടലില്‍ നിന്ന് ചായ കുടിച്ച്‌ ഇറങ്ങിയ ഭൂമിരാജ് റോഡ് മുറിച്ച്‌ കടക്കവെയാണ് ബസിടിച്ചത്. റോഡില്‍ വീണ ഭൂമിരാജിന്റെ തലയിലൂടെ സ്‌കൂള്‍ ബസിന്റെ പിന്നിലെ ചക്രംകയറിയിറങ്ങുകയായിരുന്നു.ഭൂമിരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.ചൂണ്ടച്ചേരി സാന്‍ജോസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടമുണ്ടാക്കിയത്. പാലാ പോലിസും ഫയര്‍ ഫോഴ്‌സും എത്തി മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വര്‍ഷത്തോളമായി ഭരണങ്ങാനത്താണ് താമസം.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...