സംസാരശേഷി കുറഞ്ഞ വിദ്യാര്‍ത്ഥിനിക്ക് ട്യൂഷന്‍ അധ്യാപികയുടെ ക്രൂരമര്‍ദ്ദനം: പൊലിസ് കേസെടുത്തു

സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മാതാപിതാക്കളുടെ പരാതിയി്ല്‍ ചെങ്ങന്നൂര്‍ പൊലിസ് കേസെടുത്തു.ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്. ട്യൂഷന്‍ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് പണം നല്‍കി സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപിച്ചു. നവംബര്‍ 30നാണ് കുട്ടിയെ മര്‍ദിച്ചത്. ടീച്ചര്‍ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുന്‍പില്‍ വച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് വീട്ടിലെത്തി പണം നല്‍കി സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും പറയുന്നു.

Leave a Reply

spot_img

Related articles

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...