ജോലിക്കെത്തിയതിന്റെ പിറ്റേന്ന് മോഷണം; പണിശാലയില്‍ നിന്ന് കവര്‍ന്നത് 37 പവന്‍ സ്വര്‍ണം; 2 പ്രതികള്‍ അറസ്റ്റിൽ

തൃശ്ശൂരിലെ ഒല്ലൂരില്‍ സ്വര്‍ണ്ണാഭരണ പണിശാലയില്‍ നിന്നും 37 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തി മുങ്ങിയ പ്രതികളെ ഒല്ലൂര്‍ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ പശ്ചിമ ബഥനിപൂര്‍ സ്വദേശികളായ രവിശങ്കര്‍ ഭട്ടാചാര്യ (28), അമിത് ഡോലെ (24)എന്നിവരെയാണ് പിടികൂടിയത്. വെസ്റ്റ് ബംഗാളിലെ പരഗന്‍സ് ജില്ലയില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 28നാണ് അഞ്ചേരിയില്‍ സ്വര്‍ണാഭരണ പണിശാല നടത്തുന്ന ബംഗാള്‍ സ്വദേശി സുജയ്‌ന്റെ സ്ഥാപനത്തിലേക്ക് ജോലിക്ക് എത്തിയത്.സുജയ് ഇരുപത് വര്‍ഷമായി അഞ്ചേരിയിലാണ് താമസം. ഇവിടെ തന്നെയാണ് പണിശാല നടത്തുന്നത്. ജോലിക്കെത്തിയതിന്റെ പിറ്റേന്ന് തന്നെ പ്രതികള്‍ സ്വര്‍ണം കവര്‍ന്ന ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു. വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി ജോലിക്ക് എത്തി സ്വര്‍ണം കവര്‍ന്ന ശേഷം ഒളിവില്‍ പോകുന്ന രീതിയാണ് പ്രതികള്‍ നടത്തിവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് ബംഗാളിലെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് സ്വര്‍ണം കണ്ടെടുക്കാനായില്ല.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...