അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ഡ്രോണ്‍ സര്‍വേ ഡിസംബര്‍ 25 മുതല്‍

കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരങ്ങളില്‍ ജി.ഐ.എസ്.അധിഷ്ഠിത മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നു.

ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ജി.പി.എസ്. നിരീക്ഷണങ്ങളും, ഡ്രോണ്‍ സര്‍വേയും ഡിസംബര്‍ 25 മുതല്‍ ഫെബ്രുവരി 15 വരെ നടക്കും. നഗരങ്ങളോട് ചേര്‍ന്ന് വരുന്ന പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഡ്രോണ്‍ സര്‍വേ നടക്കുക. നിയോ ജിയോ ഹരിയാനയിലെ ഇന്‍ഫോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് സര്‍വേ നടത്തുക. മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിനെ നോഡല്‍ ഏജന്‍സിയായും മുഖ്യനഗരാസൂത്രകനെ (പ്ലാനിംഗ്) നോഡല്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത്...

ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു

തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്‌തു.തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ

വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ.മഹാരാഷ്ട്ര സ്വദേശി, കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെയാണ് പിടിയിലായത്.അതിരപ്പിള്ളി വനമേഖലയിൽ ജോജു ജോസഫ് നായകനായ സിനിമയുടെ...

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...