മാടായി കോളജ് വിവാദത്തിനിടെ രാമനിലയത്തില്‍ എം കെ രാഘവനും രമേശ് ചെന്നിത്തലയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച

തൃശൂര്‍ രാമനിലയത്തില്‍ നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ച. എം കെ രാഘവന്‍ എം പി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂര്‍ മാടായി കോളജിലെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. കൂടിക്കാഴ്ച നടന്നെന്ന് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.എം കെ രാഘവന്‍ എം പി പാര്‍ട്ടിക്ക് വലിയ അസറ്റാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മാടായി കോളജ് നിയമവ വിവാദം പാര്‍ട്ടിയുടെ മൂന്നംഗ സമിതി അന്വേഷിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാടായി കോളജ് വിവാദത്തില്‍ പരസ്യപോര് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു. എങ്കിലും അണിയറയില്‍ ഇപ്പോഴും വിവാദം കത്തുന്നുണ്ടെന്നാണ് വിവരം. വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ ഒരു മറുചേരി രൂപം കൊള്ളുന്നുവെന്ന് കൂടി റിപ്പോര്‍ട്ടുകള്‍ വരുന്ന പശ്ചാത്തലത്തില്‍ ഇന്നുനടന്ന കൂടിക്കാഴ്ച അതീവ നിര്‍ണായകമാണ്.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...