ഗാബ ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 51 ന് നാല് എന്ന നിലയിലാണ്. കളിയുടെ ഭൂരിഭാഗവും മഴ അപഹരിച്ചതിനാൽ കൂടുതൽ പരിക്കുകൾ ഇല്ലാതെ ഇന്ത്യ മൂന്നാം ദിവസത്തെ കളി പൂർത്തിയാക്കി. ഓസീസ് ആദ്യ ഇന്നിംഗ്സിൽ 445 റൺസാണെടുത്തത്. ഇപ്പോഴും 394 റൺസിന് പിറകിലാണ് ഇന്ത്യ. യശ്വസി ജയ്സ്വാൾ(4), ശുഭ്മാൻ ഗിൽ (1), വിരാട് കോലി (3), ഋഷഭ് പന്ത് (9) എന്നിവരാണ് പുറത്തായ ബാറ്റർമാർ. കെ എൽ രാഹുൽ (33), രോഹിത് ശർമ്മ (0) എന്നിവരാണ് ക്രീസിൽ.ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.