വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ ജനുവരിയിൽ മഹാരാജാസ് കോളേജിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സമർപ്പിച്ച പൊതു താല്‍പര്യ ഹർജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്നും ഡിവിഷൻ ബെഞ്ച്. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്.കോളജിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പൊലീസിന് ഇടപെടാം.

ഇതിന് കോളേജ് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Leave a Reply

spot_img

Related articles

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി ഇഡി; വീണയ്ക്ക് സമൻസ്

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്‌ച ഹാജരാകാനാണ് നോട്ടീസിൽ...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ മൊഴി വീണ്ടും എടുക്കും

വൻ രാഷ്ട്രീയ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം.കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്ഐ...

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ അ​ധി​ക ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ആ​റു​മാ​സ​ത്തെ ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച്...