തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഏഴുലക്ഷം രൂപ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ

നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും നീര ടെക്നീഷ്യന്‍മാര്‍ക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഇതുവരെ അഞ്ചുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കിയിരുന്നത്. രണ്ടുലക്ഷം രൂപ വരെ ചികിത്സാ ചിലവുകള്‍ക്കു ധനസഹായമായും ലഭിക്കും. 18 നും 65 നും ഇടയില്‍ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും, നീര ടെക്നീഷ്യന്‍മാര്‍ക്കും ഒരു വര്‍ഷത്തേക്ക് ഗുണഭോക്ത്യ വിഹിതമായ 239 രൂപ വാര്‍ഷിക പ്രീമിയമടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ നേടാം. നാളികേര വികസന ബോര്‍ഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ആദ്യ വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി ലഭിക്കും. കൃഷി ഓഫീസര്‍/പഞ്ചായത്ത് പ്രസിഡന്റ്/കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍/ സിപിസി ഡയറക്ടര്‍ തുടങ്ങിയവര്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോറം, വയസ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സഹിതം ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേര ഭവന്‍, എസ്ആര്‍വി റോഡ്, കൊച്ചി – 682011, വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ വെബ്സൈറ്റിലോ (www.coconutboard.gov.in) സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമായോ (0484-2377266) ബന്ധപ്പെടണം.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...