യുവാവിനെ കാറിടിച്ച്‌ കൊന്ന മൂന്ന് പേര്‍ പിടിയില്‍

റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ച്‌ കൊന്ന മൂന്ന് പേര്‍ പിടിയില്‍.റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് എറണാകുളത്തെ രഹസ്യത്താവളത്തില്‍ നിന്ന് പിടിയിലായത്.ഇന്നലെ രാത്രി 9.30 ഓടെയാണ് റാന്നി ചേതോങ്കര സ്വദേശി അമ്പാടിയെ കാറിടിക്കുന്നത്. ഇടിച്ച കാര്‍ നിര്‍ത്താതെപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ അര്‍ധരാത്രിയോടെ മരണമടഞ്ഞു.

സാധാരണ അപകടമരണം എന്ന രീതിയിലാണ് റാന്നി പോലീസ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രി വൈകി പോലീസിന് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകട മരണമല്ല, കൊലപാതകമാണ് എന്ന് വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റാന്നി ബിവറേജസ് ചില്ലറ വില്‍പ്പനശാലയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇടിച്ചശേഷം കടന്നുകളഞ്ഞ കാര്‍ രാത്രി തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...