വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്.സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.വീടിന്റെ മുകളിലത്തെ നില വാടകക്ക് കൊടുക്കാൻ ഇട്ടിരിക്കുകയായിരുന്നു.ഇത് വാടകക്ക് എടുക്കാൻ കരാർ ഒപ്പിടാനെന്ന് പേരിലാണ് മോഷ്ടാവ് വീട്ടിലെത്തിയത്.തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് വീടിന്റെ വാടക വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് സുദർശനന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്.ശേഷം ഭാര്യയുടെ 15 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു.

