കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്ന ആറുമാനൂർ സ്വദേശി ജിൻ്റോ മാത്യു (43) ആണ് മരിച്ചത്.രാവിലെ 11 മണിയോടെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്.ഏറെ നേരമായിട്ടും ജിൻ്റേയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.തുടർന്ന് മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.ഡ്രൈവറായിരുന്ന ജിന്റോ അവിവാഹിതനാണ്.അയർക്കുന്നം ആറുമാനൂർ പ്രദേശങ്ങളിൽ വാഹന ഗതാഗതം പോലും അസാധ്യമാകും വിധം വെള്ളക്കെട്ട് അതിരൂക്ഷമാണ്.

