അഡാക്ക് ഫാമില്‍ താത്കാലിക നിയമനം

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി(അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ് എയറേറ്റര്‍ മറ്റ് ഇലക്ട്രിക്ക് ജോലികള്‍ കൈകാര്യം ചെയ്യുന്നതിനായി വൈദഗ്ധ്യമുള്ളവരെ ദിവസവേതനത്തില്‍ താത്കാലികമായി നിയമിക്കുന്നു എസ്എസ്എല്‍സി, ഇലക്ട്രീഷ്യന്‍ ട്രേഡ് ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ഡിസംബര്‍ 18-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവരയിലുള്ള ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0484 2665479.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...