വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം; കര്‍ണാടക മുഖ്യമന്ത്രിയുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി

വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനത്തോട് പ്രതികരിച്ചില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്ബോള്‍ കര്‍ണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുതാര്യമായ സ്‌പോണ്‍സര്‍ ഷിപ്പ് ഫ്രെയിം വര്‍ക്ക് തയ്യാറാക്കി വരുകയാണ്. വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ ടൗണ്‍ ഷിപ്പ് സ്ഥാപിച്ച്‌ പുനരധിവാസം ആലോചിക്കുന്നുണ്ട്. കര്‍ണാടക സര്‍ക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും. പ്ലാനിന്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാകുന്നതെന്നും വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 100 വീടുകള്‍ നിര്‍മ്മിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളില്‍ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് കേരള സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു. അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോട് ഉള്ള മാനസികബന്ധം നിലനിര്‍ത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങള്‍ മുന്‍വാസസ്ഥലത്തിനു പരമാവധി സമീപത്തായിരിക്കും തിരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കില്‍ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിച്ച്‌ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് പദ്ധതിയിടുന്നത് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...