പത്തനംതിട്ടയിൽ അപകടം തുടർക്കഥ

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 3 വർഷത്തിനിടെ വാഹനാപകടങ്ങളിൽ ജില്ലയിൽ മരിച്ചത് 510 പേർ. 5264 വാഹനാപകടങ്ങളാണ് 2022 മുതൽ കഴിഞ്ഞ നവംബർ 30 വരെ ജില്ലയിലുണ്ടായത്.ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാതകളിൽ 3, സംസ്ഥാന പാതകളിൽ 9 എന്നിങ്ങനെയാണ് അപകട മേഖലകളുടെ എണ്ണം.അപകടമുണ്ടാകുന്ന ഒരു സ്ഥലത്തെ കേന്ദ്രീകരിക്കാതെ തുടർ അപകടമുണ്ടാകുന്ന ഏതാനും കിലോമീറ്റർ റോഡിനെ ഒരു മേഖലയായി കണക്കാക്കിയാണ് ഇപ്പോൾ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ബ്ലാക്ക് സ്പോട്ടുകളുള്ള പ്രദേശങ്ങളെയാണ് അതിതീവ്ര അപകട സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ റോഡ് സുരക്ഷാ തലവന്മാരാണ് ഇനി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കേണ്ടത്.അപകട മേഖലകളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അമിത വേഗത്തിന് തടയിടാൻ പരീക്ഷണം നടത്തിയിരുന്നു.ജർമൻ നിർമിത റിയൽ ടൈം സ്പീഡ് ഫീഡ്ബാക് സൈൻ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു കഴിഞ്ഞ വർഷം പരീക്ഷണം. വാഹനത്തിന്റെ വേഗം അകലെ നിന്ന് ഡ്രൈവറെ ഓർമപ്പെടുത്തുന്നതായിരുന്നു സംവിധാനം. എന്നാൽ അപകടങ്ങൾ കുറയുന്നില്ല

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...