ഓർത്തോഡോക്സ് യാക്കോബായ പള്ളിതർക്കത്തിൽ നിർദ്ദേശവുമായി സുപ്രീം കോടതി

ഓർത്തഡോക്സ് യാക്കോബായ പള്ളിത്തർക്കത്തിൽ ഈ മാസം മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കുന്നതിൽ ഇരു കൂട്ടരും പ്രശ്നം ഉന്നയിച്ചതോടെയാണ് വീണ്ടും കോടതിയുടെ ഇടപെടൽ. കേസിൽ വിശദമായ വാദം കേട്ട ശേഷം ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിൽ ആയുള്ള ആറ് പള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി നിർദേശിച്ചു. പള്ളികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.കേരളത്തിൽ ഓർത്തോഡോക്സ് യാക്കോബായ വിഭാഗത്തിൽപ്പെട്ട വിശ്വാസികളുടെ എണ്ണവും ഇരുസഭകൾക്ക് കീഴിൽ വരുന്ന പള്ളികളുടെ എണ്ണവും സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.ഓർത്തഡോക്സ് സഭയുടെ പള്ളികളിലെ സെമിത്തേരികളിൽ ശവസംസ്കാര ശുശ്രൂഷകൾ നടത്താൻ യാക്കോബായ സഭയെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാട് ഓർത്തഡോക്സ് സഭ കോടതിയിൽ ആവർത്തിച്ചു.ഭരണം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയാൽ അത് ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നാണ് യാക്കോബായ സഭയുടെ വാദം. ജനുവരി 29 30 തീയതികളിൽ കേസിൽ വിശദമായ വാദം കേട്ട ശേഷം സുപ്രീംകോടതി ഹർജികളിൽ ഉത്തരവ് പറയും

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...