എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധത്തിനിടെ കേരളാ സർവകലാശാലയിലെ സെമിനാർ ഉദ്ഘാടനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്കൃത സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർക്കെതിരെ പൊലീസ് സുരക്ഷ മറികടന്നാണ് എസ്എഫ്ഐ പ്രതിഷേധമുയർത്തിയത്. എസ്എഫ്ഐയുടെ പ്രതിഷേധത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഗവർണർ പൊലീസിനെതിരെ കടുത്ത വിമർശനം നടത്തി.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ് വിട്ടയച്ചതിനെതിരെയായിരുന്നു ഗവർണറുടെ വിമർശനം.കേരള യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സംസ്കൃത സെമിനാർ ഉദ്ഘാടനത്തിനിടെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണ് എസ്എഫ്ഐ തീർത്തത്. പൊലീസ് ജലപീരങ്കിയും മറികടന്ന് ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധക്കാർ സെമിനാർ ഹാളിനകത്തേക്ക് നീങ്ങി. പൊലീസ് ഹാളിൻറെ ജനലും വാതിലുമടച്ച് പ്രതിഷേധക്കാരെ തടഞ്ഞതോടെ സംഘർഷത്തിലേക്ക് നീങ്ങി