വൈറൽ റീൽസിനായി ‘നാവ് പിളർത്തി’ ടാറ്റൂ; രണ്ട് പേർ പിടിയിൽ

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ അനധികൃത ടാറ്റൂ പാർലറിന്റെ മറവിൽ നാവു പിളർത്തൽ. ഇൻസ്റ്റഗ്രാം സ്റ്റാറും ടാറ്റൂ പാർലർ ഉടമയുമായ ഹരിഹരനും സഹായിയുമാണ് പിടിയിലായത്. മേലെ ചിന്തമണിയിൽ ഉള്ള ഏലിയൻസ് ടാറ്റൂ സെന്ററിൽ ആണ് നാവ് പിളർത്തൽ നടന്നത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് റീലിസിനായാണ് നാവ് പിളർത്തുന്നത്. പാമ്പ്, സിംഹം തുടങ്ങിയവയുടെ നാവ് രൂപത്തിലേക്ക് സ്വന്തം നാക്ക് മാറ്റിയെടുക്കാൻ ആണ് നാവ് മുറിക്കുന്നത്.സ്വന്തം നാവ് പിളർത്തുന്ന ദൃശ്യങ്ങൾ ഹരിഹരൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ടാറ്റൂ സെന്ററിന് ലൈസൻസ് ഇല്ല എന്ന് കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ളയാളാണ് ഹരിഹരൻ. ഈ ഇടയ്ക്ക് ഇയാൾ കണ്ണിൽ നീല കളർ അടിച്ചിരുന്നു.ഡോക്ടർമാർ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സമാനമായ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നാവ് പിളർത്തുന്നത്. ഇതിനായി ഇവർക്ക് പരിശീലനം ഒന്നും ലഭിച്ചിട്ടില്ല. ശസ്ത്രക്രിയ സാമഗ്രികളും മരവിപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരുന്നും ഇവർക്ക് എങ്ങനെ കിട്ടി എന്നതിനെ സംബന്ധിച്ച് അന്വേഷണം തുടരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘമാകും അന്വേഷിക്കുക. രാജു സെന്ററിനെ മറവിൽ നിരവധി പേർക്ക് ഇവർ നാവ് പിളർത്തി നൽകിയിട്ടുണ്ട് എന്നാണ് സൂചന. ഇത്തരം സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് പലയിടങ്ങളിലായും പ്രവർത്തിച്ചുവരുന്നതെന്നാണ് പരിശോധനയിൽ നിന്ന് വ്യക്തമാകുന്നത്. അമേരിക്കയിലും യൂറോപ്പിന്റെ പല ഭാഗങ്ങളിലും നാവ് പിളർത്തൽ നടക്കാറുണ്ട്. ഈയടുത്ത് പലയിടങ്ങളിലും ഇത് നിരോധിച്ചിരുന്നു

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...