NEET പരീക്ഷ ക്രമക്കേട്; ഉന്നതതല സമിതി റിപ്പോർട്ട് സുപ്രിംകോടതിക്ക് കൈമാറി; JEE പരീക്ഷകൾ CBT മോഡലിൽ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി. 101 നിർദേശങ്ങളാണ് കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ മാറ്റം വേണമെന്ന് സമിതി നിർദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.യുജിസി-സിയുഇടി പരീക്ഷകൾ ലളിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനുമായി എസ്‌സി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ജെഇഇ പരീക്ഷകൾ സിബിടി മോഡലിൽ സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യങ്ങൾ പരിഗണിച്ച് NEET പരീക്ഷകൾ നടത്തുംമെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...