വീട്ടിൽ കയറി നായയെ കൊണ്ട് കടിപ്പിച്ച സംഭവം; കുപ്രസിദ്ധ ഗുണ്ട കമ്രാൻ പിടിയിൽ

തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ സമീർ, കഠിനംകുളം സ്വദേശി സക്കീറിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വളർത്തു നായയെ കൊണ്ട് കടിപ്പിച്ചത്.മുൻവൈരാഗ്യം മൂലമായിരുന്നു ആക്രമണം. പരാതി നൽകിയതിന് പിന്നാലെ സക്കീറിന്റെ വീടിന് നേരെ പ്രതി പെട്രോൾ ബോംബെറിഞ്ഞു. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. സക്കീറിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.സക്കീറിനെ കൂടാതെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾക്കും നായയുടെ കടിയേറ്റിരുന്നു. സമീറിനെ ഉടൻ കോടതിയിൽ ഹാജരാക്കും.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...