ഡോണള്‍ഡ് ട്രംപിനെതിരായ ‘ഹഷ് മണി’ കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി വിധി

യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ‘ഹഷ് മണി’ കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി വിധി. ലൈംഗികാതിക്രമം മറച്ചുവെക്കാന്‍ ട്രംപ് വ്യാജ രേഖകള്‍ ചമച്ചെന്നാണ് കേസ്. ബിസിനസ് റെക്കോഡുകള്‍ വ്യാജമായി നിര്‍മിച്ചെന്ന കേസിലെ നടപടികള്‍ ട്രംപിന് പ്രസിഡന്റ്പദം നിര്‍വഹിക്കുന്നതിന് ഒരു തടസവും സൃഷ്ടിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒദ്യോഗിക കാര്യങ്ങളില്‍ മാത്രമായിരിക്കും പ്രസിഡന്റിന് നിയമപരമായ സംരക്ഷണം ലഭിക്കുക. ഇതു സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ട്. നിയമപരമായ സംരക്ഷണം എന്നാല്‍, ശിക്ഷിക്കപ്പെട്ട കേസില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല അര്‍ഥമെന്നും കോടതി നിരീക്ഷിച്ചു. മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ട്രംപിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി. 2016ലെ തിരഞ്ഞെടുപ്പിന് മുമ്ബ് പോണ്‍താരം സ്റേറാമി ഡാനിയല്‍സിന് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ 130,000 ഡോളര്‍ നല്‍കി. തുടര്‍ന്ന് ഈ പണം അഭിഭാഷകന് നല്‍കിയതാണെന്ന് വരുത്താന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റെക്കോര്‍ഡുകള്‍ ട്രംപ് വ്യാജമായി നിര്‍മിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

Leave a Reply

spot_img

Related articles

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇറാനിലേക്കുള്ള എല്ലാവിധ യാത്രകളും...

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ

ഇറാൻ്റെ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകി ഇസ്രയേൽ .ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ വൻ ആക്രമണം നടത്തി.ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം...

ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ്റെ വൻ മിസൈല്‍ ആക്രമണം

ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാൻ വൻ മിസൈല്‍ ആക്രമണം നടത്തി.ഇസ്രയേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ തൊടുത്ത മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.ആക്രമണത്തിൽ യാത്രാ T1...