ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍

ഓസ്ട്രേലിയ-ഇന്ത്യ ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍.അവസാന ദിവസത്തിലെ അവസാന സെഷൻ മഴമൂലം തടസ്സപ്പെട്ടതോടെ ചർച്ചയ്ക്കൊടുവില്‍ മത്സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു. കളി തുടരുക ദുഷ്കരമായ സാഹചര്യത്തിലാണ് തീരുമാനം. സ്കോർ: ഓസ്ട്രേലിയ-445 & 89/7 ഡിക്ലയർ. ഇന്ത്യ-260 & 8/0. ആദ്യ ഇന്നിങ്സില്‍ 152 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 17 റണ്‍സും കൂടാതെ ഒരു വിക്കറ്റും നേടിയ ഓസീസിന്റെ ട്രാവിസ് ഹെഡാണ് കളിയിലെ താരം.

ഒൻപതിന് 252 റണ്‍സെന്ന നിലയില്‍ നാലാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക് അവസാനദിവസം എട്ട് റണ്‍സ് കൂടിയേ ചേർക്കാനായുള്ളൂ. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ ഇന്നിങ്സുകളും മധ്യ-വാലറ്റ നിര നടത്തിയ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍നിന്ന് കരകയറ്റിയത്. 78.5 ഓവറില്‍ 260 റണ്‍സാണ് സന്ദർശകരുടെ സമ്ബാദ്യം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 445-ന് 185 റണ്‍സ് അകലെ ഇന്ത്യ വീഴുകയായിരുന്നു.
തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 18 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സിന് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് വിജയലക്ഷ്യം 275 റണ്‍സായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെടുത്തു. കെ.എല്‍. രാഹുലും യശസ്വി ജയ്സ്വാളും നാലുവീതം റണ്‍സെടുത്തു. തുടർന്ന് മഴ കളി മുടക്കിയതോടെ മത്സരം സമനിലയില്‍ കലാശിച്ചു. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്ബരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓരോന്നുവീതം ജയവും ഒരു സമനിലയുമായി 1-1 എന്ന നിലയിലാണ്. മെല്‍ബണിലാണ് അടുത്ത മത്സരം.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...