കോട്ടയം: ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിത സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി : 25-45. രണ്ടു 2 വർഷം സെക്യൂരിറ്റി സ്റ്റാഫായി സർക്കാർ/സർക്കാർ ഇതര സാഥാപനങ്ങളിൽ ജോലി ചെയ്ത് പരിചയമുളളവരായിരിക്കണം. ഒഴിവിലേക്കു പരിഗണിക്കുന്നതിന് വനിത ഉദ്യോഗാർത്ഥികൾ ഡിസംബർ 31 ന് മുമ്പായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.