ഇടുക്കി ജില്ലയിൽ ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്കും പുരുഷ /വനിത ഹോം ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. 1960 ലെ ഹോം ഗാർഡ്സ് ആക്ട് / ചട്ടങ്ങൾ ,2009 ലെ ഹോം ഗാർഡ്സ് ഭേദഗതി ചട്ടങ്ങൾ എന്നിവയ്ക്കു വിധേയമായാണ് നിയമനം. അടിസ്ഥാന യോഗ്യത ആർമി, നേവി, എയർ ഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സൈനിക അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ,ഫയർഫോഴ്സ് തുടങ്ങിയ സംസ്ഥാന സർവ്വീസുകളിൽ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി. (SSLC യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഏഴാം ക്ലാസ്സുകാരെ പരിഗണിക്കും.) പ്രായപരിധി : 35-58, ദിവസ വേതനം 780/- രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. (കായിക ക്ഷമതാ പരിശോധനാ തീയ്യതി പിന്നീട് അറിയിക്കും)
(100 മീറ്റർ ദൂരം 18 സെക്കൻറിനുള്ളിൽ ഓടിത്തീർക്കണം.3 കിലോമീറ്റർ ദൂരം 30 മിനുറ്റിനുള്ളിൽ നടന്ന് എത്തണം.) പ്രായം കുറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ ഡിസംബർ 23 നും 2025 ജനുവരി 17 നും ഇടയിലുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 05 മണിക്കും ഇടയിൽ ഇടുക്കി ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അസി.സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നുമുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ് 1 എണ്ണം, ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ അല്ലെങ്കിൽ മുൻ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം.അപേക്ഷ ഫോറത്തിൻറെ മാതൃക , വിവരങ്ങൾ എന്നിവയ്ക്കായി ഇടുക്കി ജില്ലാ ഫയർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9497920164 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 17 ന് വൈകിട്ട് 5 മണി.