പാലായിൽ വൻ ലഹരി മരുന്ന് വേട്ട

പാലായിൽ വൻ ലഹരി മരുന്ന് വേട്ട.എക്സൈസിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൊറിയർ സർവ്വീസിൽ നടത്തിയ പരിശോധനയിൽ ആണ് 100 കുപ്പിയോളം മയക്ക്മരുന്ന് പിടികൂടിയത്. സംഭവത്തിൽ പാലാ കടപ്പാട്ടൂർ സ്വദേശി കാർത്തിക് മനുവിനെ എക്സൈസ് സംഘം പിടികൂടി . പാലായിലും പരിസരത്തും വില്പനയ്ക്കായി ഓൺലൈൻ വഴിയാണ് മരുന്ന് വിറ്റഴിക്കുന്നത്’ കൊറിയറിൽ സംശയം തോന്നിയ സ്ഥാപന ഉടമ എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവർ പിടികൂടുകയും ആയിരുന്നു. മരുന്ന് ഒരു കുപ്പിക്ക് 100 രൂപയോളം വില വരും പുറത്ത് 600 രൂപയ്ക്കാണ് വിൽപ്പന. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഡോക്ടർമാർ കുറിക്കുന്ന മരുന്നാണിത്.പ്രതിയെ ഡ്രഗ് കണ്ട്രോൾ ഡിപ്പാർട്ട്മെൻറ് കൈമാറി.എക്സൈസ് ഇൻസ്പെക്ടർ ദിനേശ് ബി, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ് ജോസഫ് ,ഷിബു ജോസഫ് ,രതീഷ് കുമാർ പി,തൻസീർ ഇ എ, മനു ചെറിയാൻ ,ഡ്രൈവർ സു്രഷ് ബാബു എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

‘ബ്ലാക്ക് ലൈന്‍’ പുതിയ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്

പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് Instant Loan വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.ബ്ലാക്ക് ലൈന്‍ എന്ന കമ്പനിയുടെ...

ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ

കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്.സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്.പാപ്പിനിശ്ശേരിയിൽ...

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ്...

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...