പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും.പ്രതിഷേധത്തെ തുടർന്ന് ഇന്നും സഭ സ്തംഭിക്കാനാണ് സാധ്യത.രാഹുല്‍ ഗാന്ധിക്ക് എതിരായ കേസ്, അമിത് ഷായുടെ അംബേദ്കർ പരാമർശം എന്നിവക്കെതിരെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധതിന് തയ്യാറെടുക്കുന്നത്. പാർലമെന്‍റ് കവാടങ്ങളില്‍ ധർണകള്‍ക്കും പ്രകടനങ്ങള്‍ക്കും ലോക്സഭാ സ്പീക്കർ ഓം ബിർല വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാർലമെന്‍റ് വളപ്പില്‍ ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. അംബേദ്കർ പരാമർശത്തിന്‍റെ പേരില്‍ അഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ മുഴുവൻ സമയവും സമരത്തിലായിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ ജെപിസിയെ നിയോഗിച്ചു പ്രമേയം പാസാക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...