മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ സംഘർഷം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസിന് നേരേ ആക്രമണം. മുളന്തുരുത്തി സിഐ മനേഷ് പൗലോസിന്റെ മുഖത്തടിക്കുകയും മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മുളന്തുരുത്തി സ്വദേശി ഏബേൽ സജിയെ അറസ്റ്റ് ചെയ്തു.

വർഷങ്ങളായി യാക്കോബായ- ഓർത്തഡോക്സ‌് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടക്കുന്ന പള്ളികളാണ് ഇത്.ഇത് മുൻകൂട്ടി കണ്ടുകൊണ്ട് ചില ധാരണകളോടെയാണ് പ്രദക്ഷിണമടക്കമുള്ള ചടങ്ങുകൾ നടത്തിക്കൊണ്ടിരുന്നത്. ഓർത്തഡോക്സ് പക്ഷം പ്രദക്ഷിണം നടക്കുമ്പോൾ വാദ്യോപകരണങ്ങളുപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാൻ പാടില്ലെന്ന ധാരണ ലംഘിച്ചതായി യാക്കോബായപക്ഷം പരാതിപ്പെട്ടു. തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

Leave a Reply

spot_img

Related articles

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം: മലയാളി യാത്രക്കാരൻ കസ്റ്റഡിയിൽ

മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരൻ പോലീസ് കസ്റ്റഡിയിൽ. നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ്...

നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി; അവിശ്വാസ പ്രമേയം പാസായി

പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.6-നെതിരെ...

മൂന്ന് ജില്ലകളികൾ റെഡ് അലേർട്ട്

അതിതീവ്ര മഴ സാധ്യതയെത്തുടർന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 6, വ്യാഴം) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിൽ...

ആഗസ്റ്റ് 15 മുതല്‍ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് രമേശ് ചെന്നിത്തല

ആഗസ്റ്റ് 15 മുതല്‍കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.My police station എന്ന പുതിയ പദ്ധതിയിലൂടെ...