അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; തക്കാളിയും കല്ലും എറിഞ്ഞു; മരിച്ച യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം

നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് തക്കാളിയും കല്ലും എറിഞ്ഞു. പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയ്ന്റ് ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയാണ് പ്രതിഷേധിച്ചത്.അല്ലു അര്‍ജുനെ കസ്റ്റഡിയിലെടുത്ത ജൂബിലി ഹില്‍സിലുള്ള വീട്ടിലേക്കാണ് ഇന്ന് വൈകിട്ട് പ്രതിഷേധക്കാര്‍ എത്തിയത്. ശേഷം ഇവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഗേറ്റ് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ തയാറായില്ല. അതിന് ശേഷമായിരുന്നു ഇവര്‍ തക്കാളിയും കല്ലുമെല്ലാം വലിച്ചെറിഞ്ഞത്. പിന്നീട് ഗേറ്റ് ചാടിക്കടന്ന് ചെടിച്ചട്ടിയും മറ്റും നശിപ്പിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. അല്ലു അര്‍ജുന്റെ വീടിന് കാവലും ഏര്‍പ്പെടുത്തി.

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...