ഭിന്നശേഷി ഉദ്യോഗാർത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാ൯ അവസരം

വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട 50 വയസ് പൂര്‍ത്തിയാവാത്ത (31/12/2024 നകം)  ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2025 മാർച്ച് 18   വരെ സമയം അനുവദിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും 90 ദിവസത്തിനുള്ളില്‍  ചേർക്കാൻ സാധിക്കാത്തവർക്കും  ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, യുഡി ഐഡി കാര്‍ഡ് /പുതുക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവയും  ഹാജരാക്കണം.

Leave a Reply

spot_img

Related articles

പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍; ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം

പോസ്റ്റല്‍ ബാലറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ നിര്‍ദേശം. അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ മൊഴിയെടുക്കും. പുന്നപ്രയിലെ വീട്ടിലാണ്...

സ്വകാര്യ ബസുടമകൾ അനിശ്ചിത കാല സമരത്തിലേക്ക്

സംസ്ഥാനത്ത് ദീർഘ കാലമായി സർവീസ് നടത്തിയിരുന്ന ദീർഘ ദുര ബസുകളുടെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ ബസ് പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും, വിദ്യാർത്ഥികൺസഷൻ യഥാർത്ഥ...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യദിനത്തില്‍ അപേക്ഷകർ ഒരു ലക്ഷം കവിഞ്ഞു. ബുധനാഴ്ച വൈകീട്ട് ഏഴുവരെയുള്ള കണക്കില്‍ ഏകജാലകം വഴി 1,02,298 അപേക്ഷകള്‍ ലഭിച്ചതായി...

റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു

മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു എന്ന് സംശയം.ചോക്കാട് കല്ലാമൂല സ്വദേശി അബ്ദു്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ്...