ദേശീയ ഉപഭോക്തൃദിനാചരണം

കോട്ടയം: ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പും ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷനും ചേർന്ന് കളക്ട്രേറ്റിൽ ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം സംഘടിപ്പിച്ചു. വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ, മാതൃഭൂമി ബ്യൂറോചീഫ് എസ്.ഡി. സതീശൻ നായർ, ബാർ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നിസാർ, ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രതിനിധി പി.ഐ. മാണി, ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന പി.കെ. ഷൈനി, കൺസ്യൂമർ പ്രൊട്ടക്ഷൻ സിറ്റിസൺ റൈറ്റ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി ജയിംസ് കാലാവടക്കൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.കെ. തോമസ്‌കുട്ടി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഓസേപ്പച്ചൻ തകിടിയേൽ, കമ്മീഷൻ അസിസ്റ്റന്റ് രജിസ്ട്രാർ പി.ബി. അജി എന്നിവർ പങ്കെടുത്തു. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ അലക്സ് വെർച്വൽ ഹിയറിംഗും ഉപഭോക്തൃനീതിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനവും- എ.ഐ. പ്ലാറ്റ്ഫോമുകളിലെ ആശങ്കകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...