ഡിറ്റക്ടീവ് ഉജ്ജ്വലൻ പൂർത്തിയായി

വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് രാഹുൽ.ജി. ഇന്ദ്രനിൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ ഷൊർണൂർ, പട്ടാമ്പിഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്.കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഏറ ഭദ്രമാക്കുന്നു.ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്.: സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ.വിനായക് ശശിക്കുവാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.എഡിറ്റിംഗ് -കലാസംവധാനം – കോയാസ്മേക്കപ്പ് – ഷാജി പുൽപ്പള്ളി.കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജിൻപ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറപ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്.പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ വാഴൂർ ജോസ്.ഫോട്ടോ – നിദാദ്.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...