സന്തോഷ് ട്രോഫി, അവസാന ഗ്രൂപ്പ് മത്സരത്തിലും തോൽവിയറിയാതെ കേരളം.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളം തമിഴ്നാട് മത്സരം സമനിലയിൽ അവസാനിച്ചു.ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഇതോടെ തോൽവി അറിയാതെയാണ് കേരളം ക്വാർട്ടറിൽ കടന്നിരിക്കുന്നത്.കളി സമനിലയിലായതോടെ തമിഴ്നാട്, ക്വാർട്ടറിൽ പ്രവേശിക്കാതെ പുറത്തായി.കേരളം നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.ഗ്രൂപ്പിലെ ആദ്യ നാല് മത്സരങ്ങളിലും കേരളം ജയിച്ചിരുന്നു.