മണ്ഡല പൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടയിൽ

ഈ വർഷത്തെ ശബരിമല ക്ഷേത്രത്തിലെ മണ്ഡല പൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ബോർഡംഗം എ അജികുമാറും അറിയിച്ചു. ഡിസംബർ 22നു രാവിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര നാളെ ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറു മണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 26ന് നെയ്യഭിഷേകം ഉൾപ്പെടയുള്ള ചടങ്ങുകൾ ഉണ്ടാകും. അന്നു വൈകിട്ടു രാത്രി പതിനൊന്നു മണിക്കു ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും. ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്കു മകരവിളക്കു മഹോത്സവത്തിനായി നട വീണ്ടും തുറക്കും. 2025 ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. ഡിസംബർ 25ന് 50000, ഡിസംബർ 26ന് 60000 എന്നിങ്ങനെയാണു വെർച്ചൽക്യൂവഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്താൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. മകരവിളക്കു മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50000 ഭക്തരെയും ജനുവരി 14ന് 40000 ഭക്തരെയും വെർച്വൽക്യൂ വഴി അനുവദിക്കും.ഇന്നലെവരെ 30,87,049 പേരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞവർഷം ഇതേസമയം 26,41,141 പേർ എത്തിയെന്നും 4,45,908 ഭക്തർ ഇത്തവണ കൂടുതലായി എത്തിയെന്നും പ്രസിഡന്റ് അറിയിച്ചു.തീർഥാടനം 38 ദിവസം പിന്നിടുമ്പോൾ യാതൊരു അലോസരവുമില്ലാതെ പൂർണസംതൃപ്തിയോടെയാണ് അയ്യപ്പന്മാർ മലയിറങ്ങുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൂട്ടായ ഉദ്യമത്തിന്റെ ഫലമായി സാധ്യമായതാണ് നേട്ടം. വെർച്വൽ ക്യൂ നിർബന്ധമാക്കിയയോടെ തിരക്കു നിയന്ത്രിക്കാനായി. കഴിഞ്ഞ വർഷം വെള്ളി, ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിലുണ്ടായ ക്രമാതീതമായ തിരക്ക് ഒഴിവാക്കാനായി. മല കയറിയ എല്ലാവർക്കും ദർശനത്തിനുള്ള സൗകര്യം ഉറപ്പാക്കി. ആൾക്കൂട്ടനിയന്ത്രണം പോലീസ് മികച്ച രീതിയിലാണ് കൈകാര്യം ചെയ്തത്. എല്ലാം കൊണ്ടും നല്ലതായ മണ്ഡലകാലമാണ് പൂർത്തിയാകുന്നത്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...