ഇന്ത്യന്‍ ചാണകത്തിന് പൊന്നുംവില, ‘ക്യൂ നിന്ന്’ ഗൾഫ് രാജ്യങ്ങൾ; ടൺ കണക്കിന് ഇറക്കുമതി

ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ. ക്രൂഡ് ഓയിൽ, ഗ്യാസ് ശേഖരം കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകം വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയത്. ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ഭാവിയിലും ഗൾഫ് രാജ്യങ്ങളിലെ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഇന്ത്യയിലെ സപ്ലൈ ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ കർഷകർക്കു മാത്രമല്ല, ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയ്ക്കും വൻ തോതിലുള്ള കയറ്റുമതി സംഭാവന നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.കുവൈറ്റിന്റെ ചുവടു പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ചാണകത്തിന്റെ ഇറക്കുമതി വർധിപ്പിക്കുകയാണ്. എന്താണ് ഇതു കൊണ്ടുള്ള നേട്ടമെന്ന് പലരും ആശ്ചര്യപ്പെടുന്നു. മറ്റ് അറേബ്യന്‍ രാജ്യങ്ങളും ഇന്ത്യന്‍ ചാണകം ഇറക്കുമതി ചെയ്യുന്നുണ്ട്. ക്രൂഡ്‌ഓയില്‍ നിന്നുള്ള പണമാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളുടെ വരുമാന സ്രോതസ്. എന്നിട്ടും എന്തിനാണ് അവര്‍ ചാണകം കൂടുതലായി വാങ്ങിക്കൂട്ടുന്നതെന്ന് നോക്കാം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....