അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്തു

അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്പെൻഡ് ചെയ്തു. സർവേയും ഭൂരേഖയും വകുപ്പിലെ നാലു ജീവനക്കാർ ഉള്‍പ്പെടെയാണ് സസ്പെൻഷൻ. ഇവരില്‍നിന്ന് അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കാനും നിർദേശിച്ചു.സർവേയും ഭൂരേഖയും വകുപ്പിലെ ഓഫീസ് അസിസ്റ്റന്റ്, സർവെയർ, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലുള്ളവരാണ് സസ്പെൻഷനിലായത്. റവന്യു വകുപ്പില്‍ യു.ഡി. ടൈപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ്, എല്‍.ഡി. ടൈപ്പിസ്റ്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികയിലുള്ളവരാണ് ക്ഷേമപെൻഷൻ വാങ്ങിയത്. 4400 രൂപമുതല്‍ 53,400 രൂപവരെ കൈപ്പറ്റിയവർ ഇക്കൂട്ടത്തിലുണ്ട്. വിവിധവകുപ്പുകളിലെ 1458 ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. ഇവർക്കെതിരേ വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരുകയാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....