എംസി റോഡിൽ ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

എംസി റോഡിൽ ട്രാവലർ , തടി ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം. പുലർച്ചെ മൂന്നുമണിയോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവർ പാലക്കാട് കിഴക്കഞ്ചേരി സ്വദേശി എലവും പാടം അബ്ദുൽ മജീദാണ് മരിച്ചത് 59 വയസ്സ് ആയിരുന്നു.പരിക്കേറ്റ 19 പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ തടി ലോറിയുമായി എതിർ ദിശയിൽ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു.റാന്നിയിലെ കാറ്ററിംഗ് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ ട്രാവലറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...