തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു

തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോൻ സ്ഥാനം രാജിവച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരമാണ് രാജി.സി.പി.ഐ പ്രതിനിധിയായിരിക്കും ഇനി പഞ്ചായത്ത് പ്രസിഡൻ്റാകുക. തിരുവാർപ്പ് പഞ്ചായത്തിനെ കേരളത്തിലെ ശ്രദ്ധേയമായ പഞ്ചായത്തുകളിൽ ഒന്നാക്കി മാറ്റിയതിനു ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.അടുത്തയിടെ കേരളത്തിൽ എത്തിയ പതിനാറാം ധനകാര്യ കമ്മീഷൻ സന്ദർശിച്ച ഏക പഞ്ചായത്ത് തിരുവാർപ്പാണ്. പഞ്ചായത്തിനെ പറ്റി കമ്മീഷൻ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2021-22, 2022-23 വർഷങ്ങളിൽ കോട്ടയം ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും തിരുവാർപ്പിന് ലഭിച്ചു.

ഏറ്റവും അധികം ചെറുകിട സംരംഭങ്ങൾ ആരംഭിച്ചതിനുള്ള വ്യവസായ വകുപ്പിൻ്റെ അവാർഡും തിരുവാർപ്പിന് ലഭിച്ചു. വനിതകളുടെ വിളർച്ച ഇല്ലാതാക്കുന്നതിന് തിരുവാർപ്പിൽ നടപ്പാക്കിയ 12+ എന്ന പദ്ധതി പിന്നീട് വിപുലീകരിച്ച് ആരോഗ്യ വകുപ്പ് കേരളമാകെ നടപ്പാക്കി. മാലിന്യ നിർമ്മാർജനത്തിലും മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കി.100 ശതമാനം അജൈവ മാലിന്യശേഖരണം തുടർച്ചയായി നിലനിർത്തിപ്പോരുന്നു . ഭിന്നശേഷി മേഖലയിലും വയോജന മേഖലയിലും മാതൃകാപദ്ധതികൾ നടപ്പിലാക്കി . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മുളക് ഗ്രാമം, കേരഗ്രാമം, പൂക്കാലം വരവായി തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കി.കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി,ജില്ലാ ആസൂത്രണ സമിതിയംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....