കഥകളിൽ കാര്യം പറഞ്ഞ് എൻ.എസ്.എസ് ക്യാമ്പ്

കുട്ടികൾക്കും നിർമാണങ്ങൾക്കുമൊപ്പം കാര്യമുള്ള കഥകളിലൂടെ ജീവിതപാഠങ്ങൾ പറഞ്ഞ് എൻ.എസ്.എസ് ക്യാമ്പ്. കോഴിക്കോട് കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസിന്റെ സപ്തദിന സഹവാസ ക്യാമ്പ് ‘ഇട’ത്തിലാണ് വ്യത്യസ്തമായ ശൈലിയിൽ അവതരിപ്പിച്ച മോട്ടിവേഷൻ പ്രഭാഷണവും ആരോഗ്യക്ലാസും വിദ്യാർഥികളുടെ മനം കവർന്നത്. എഴുത്തുകാരനും ചലച്ചിത്രപ്രവർത്തകനുമായ എം. കുഞ്ഞാപ്പ ‘കഥ കളി കനവ്’ ക്ലാസ് നയിച്ചു. പ്രശസ്ത പ്രമേഹരോഗ വിദഗ്ധൻ ഡോ. എസ്.കെ. സുരേഷ് കുമാർ ‘ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ’ എന്ന വിഷയത്തിൽ സംസാരിച്ചു. പ്രേംജി പ്രേമൻ നയിച്ച പാവനാടക ശിൽപ്പശാല കൗതുകമായി. എൻ.എസ്. എസ്. വോളന്റീയർമാർ അഭിനവ് എസ്. കുമാർ, എസ്. കാശിനാഥ്, എം. അഭിത് രാജ്, ദിയ ഷാജി തുടങ്ങിയവർ സംസാരിച്ചു. ടി. ഋഷിവേദ സ്വാഗതവും എം. അക്ഷയ നന്ദിയും പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.എസ്. അപർണ, അധ്യാപകരായ ശ്രീപ്രിയ മോഹൻ, എം. മിലേന, ക്യാമ്പ് ലീഡർമാരായ ഇ.വി. നന്ദു, പി അജിന എന്നിവർ നേതൃത്വം നൽകി

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....