കോട്ടയം പതിനെട്ടാം മൈൽ അപകടകരമായ രീതിയിൽ ബസ്സോടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. അപകടകരമായ രീതിയ ബസ് ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്. പള്ളിക്കത്തോട് പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വഴിയിൽ നിർത്തി ആളെ ഇറക്കിയതിന് സ്വകാര്യ ബസ്സിനെതിരെയും കേസെടുത്തിട്ടുണ്ട്.ഇന്നലെ പതിനെട്ടാം മൈലിലാണ് അപകടകരമായ രീതിയിൽ കെഎസ്ആർടിസി ബസ്സോടിച്ചത്. സ്വകാര്യ ബസ്സുമായുള്ള മത്സര ഓട്ടത്തിനിടയിൽ ആയിരുന്നു കെഎസ്ആർടിസിയുടെ അപകടകരമായ രീതിയിലെ യാത്ര. സ്വകാര്യ ബസ് റോഡിൽ നിർത്തി ആളെ ഇറക്കുമ്പോൾ ഇടതുവശത്തുകൂടി അമിതവേഗത്തിൽ കെഎസ്ആർടിസി കടന്നുപോവുകയായിരുന്നു. യുവതി അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കോട്ടയത്തു നിന്ന് കുമളിക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടകരമായ രീതിയിൽ ഓടിച്ചത്.സ്ഥലമുണ്ടായിട്ടും സ്വകാര്യ ബസ് ആളെയിറക്കിയത് റോഡിൽ തന്നെ നിർത്തിയായിരുന്നു. അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി കടന്നുപോകുന്നത് വീഡിയോ പുറത്ത് വന്നിരുന്നു. അതേസമയം കോട്ടയത്ത് ബസുകൾ തമ്മിൽ മത്സരയോട്ടവും കയ്യാങ്കളിയും തുടർക്കഥയാവുകയാണ്. സ്വകാര്യ ബസ്സമ.യം മാറി ഓടിയെന്ന് ആരോപിച്ച് പിന്തുടർന്ന മറ്റൊരു ബസ് ചില്ല് അടിച്ച് തകർത്തു.