കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ല:മന്ത്രി വി ശിവൻകുട്ടി

സ്വന്തം പിതാവായ കെ കരുണാകരനോട് മോശം വാക്കുകൾ ഉപയോഗിച്ച കെ മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്വന്തം അനുഭവം കെ മുരളീധരൻ മറ്റുള്ളവരിൽ ആരോപിക്കുകയാണ്.കെ മുരളീധരനെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നത് കോൺഗ്രസ് നേതാക്കൾക്ക് തന്നെയാണ്. രാജ്മോഹൻ ഉണ്ണിത്താനെ പോലുള്ളവരോട് ചോദിച്ചാൽ അറിയാം കെ മുരളീധരൻ ആരാണെന്ന്. രാജ്മോഹൻ ഉണ്ണിത്താന്റെ വാർത്താ സമ്മേളനങ്ങൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.വിഴിഞ്ഞം പദ്ധതി ജനങ്ങളുടെ ആകെ പദ്ധതിയാണ്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത്. എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച പദ്ധതി എൽഡിഎഫ് സർക്കാർ തന്നെ പൂർത്തിയാക്കി. അതിന്റെ കൊതിക്കെറുവാണ് കോൺഗ്രസ് നേതാക്കൾക്ക്. അതുകൊണ്ടാണ് മ്ലേച്ഛമായ ഭാഷ ഉപയോഗിക്കുന്നത്. കോൺഗ്രസ് നേതാക്കൾ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്. ഇതൊക്കെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് എൽഡിഎഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....