വി.പി.ആർ മാധ്യമപുരസ്‌കാരം  അനസുദീൻ അസീസിന്

മാതൃഭൂമി മുൻ പത്രാധിപരും കേരള മീഡിയ അക്കാദമി മുൻ ചെയർമാനുമായ പ്രശസ്ത പത്രപ്രവർത്തകൻ വി.പി. രാമചന്ദ്രന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ  പ്രഥമ അന്തർദേശീയ മാധ്യമ പുരസ്‌കാരം അനസുദീൻ അസീസിന്.  ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റിൽ നിന്നിറങ്ങുന്ന  ‘ലണ്ടൻ ഡെയ്ലി’ പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ് അനസുദീൻ. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് അവാർഡ്. ഫ്രീ പ്രസ്സ് ജേണൽ, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളുൾപ്പെടെ ഇന്ത്യയ്ക്കകത്തും വിദേശത്തും വിവിധ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അനസുദീൻ  മാഞ്ചസ്റ്ററിൽ നിന്നിറങ്ങുന്ന  ‘ഏഷ്യൻ ലൈറ്റ് ‘ പത്രശൃംഖലയുടെ ഉടമ കൂടിയാണ്.മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു ചെയർമാനും ഡോ. സെബാസ്റ്റ്യൻ പോൾ, വി.ലേഖാ ചന്ദ്രശേഖർ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ.ജി. ജ്യോതിർഘോഷ്, അക്കാദമി ഫാക്കൽട്ടി അംഗം കെ.ഹേമലത  എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....