മൂന്നുതവണ തെറ്റായ ഉത്പന്നം; ഫ്‌ളിപ്പ്കാർട്ടിന് 25,000 രൂപ പിഴ

മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ്പ്കാർട്ട് ഉപയോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്.കോട്ടയം പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി.

ഫിലിപ്‌സ് കമ്പനിയുടെ ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്‌ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു.
അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ ഡെലിവറി ഏജന്റു മുഖേന തിരികെ നൽകി.ഫ്‌ളിപ്കാർട്ട് കസ്റ്റമർ കെയറിൽ പുതിയ പരാതിയും നൽകി.ഇതേ മോഡൽ വാങ്ങാൻ മൂന്നാമതും ശ്രമം നടത്തി. അപ്പോഴും പഴയതുപോലെ തന്നെ തെറ്റായ ഉത്പന്നമാണ് ലഭിച്ചത്.

ഓപ്പൺ ബോക്‌സ് ഡെലിവറി സമയത്ത് ഇക്കാര്യം മനസ്സിലാക്കി ഏജന്റ് വഴി തിരികെ നൽകി. ഇ മെയിലിൽ ഫ്‌ളിപ്കാർട്ടിന് പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.ഇതേത്തുടർന്നാണ് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയത്. തെളിവുകൾ പരിശോധിച്ച കമ്മിഷന് മൂന്നുതവണയും തെറ്റായ ഉത്പന്നമാണ് പരാതിക്കാരന് ലഭിച്ചതെന്ന് വ്യക്തമായി. തെളിവുകൾ നിഷേധിക്കാൻ കമ്മിഷനു മുൻപിൽ ഹാജരായ ഫ്‌ളിപ്കാർട്ടിന് കഴിഞ്ഞതുമില്ല.

പാക്കേജിങ്ങിലും ഡെലിവറിയിലും കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിൽ നിർദേശിച്ചു..

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....