പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി

രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരി ചേതന മരണത്തിന് കീഴടങ്ങി. പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെത്തിച്ച ചേതനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് 150 അടി താഴ്ചയില്‍ നിന്ന് പുറത്തെടുത്ത് ചേതനയെ പുറത്തെടുത്തത്. ഡിസംബര്‍ 23 നാണ് കോട്പുത്‌ലി -ബെഹ്റോര്‍ ജില്ലയിലെ കുഴല്‍ കിണറിലേക്ക് ചേതന വീണത്.പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുമ്പോഴായിരുന്നു അപകടം. കടുത്ത തണുപ്പും മഴയിലും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഒന്നിച്ചാണ് സമാന്തര കുഴി കുഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഹോസ്പിറ്റലില്‍ എത്തിയ ഉടനെ കുഞ്ഞിനെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നു. എന്നാല്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...