ഷാരോണ്‍ രാജ് വധക്കേസില്‍ അന്തിമ വാദങ്ങൾ പൂർത്തിയായി: വിധി ജനുവരി 17ന്

കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസില്‍ വിധി ജനുവരി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാകും വിധി പറയുക.

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ പൂര്‍ത്തിയായി.ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും തെളിവ് നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചത്.കൊലപാതകം നടത്താനായി ആദ്യം ജ്യൂസില്‍ വിഷം കലര്‍ത്തിയ ശേഷം ഗ്രീഷ്മ ജ്യൂസ് ചാലഞ്ച് നടത്തിയെങ്കിലും ഷാരോണ്‍ കുടിക്കാന്‍ തയ്യാറായില്ല. ജ്യൂസിന് കയ്പ്പായതിനാലാണ് ഷാരോണ്‍ ഉപയോഗിക്കാതിരുന്നത്. പിന്നീട് ഗ്രീഷ്മ ചില ഗുളികകളുടെ വിവരം ഗൂഗിളില്‍ തിരഞ്ഞെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പനിയായതിനാലാണ് പാരസെറ്റാമോളിനെ കുറിച്ച്‌ തിരഞ്ഞതെന്നാണ് പ്രതിഭാഗം വാദിച്ചത്.

കഷായത്തില്‍ വിഷം കലര്‍ത്തിയതിന് ശേഷം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് ഗ്രീഷ്മയാണ്. ഇരുവരും ഗ്രീഷ്മയുടെ വീട്ടില്‍വച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിലേക്ക് പോയപ്പോള്‍ ഷാരോണ്‍ കഷായം കുടിച്ച്‌ വീട്ടില്‍ നിന്ന് പോയി എന്നാണ് പ്രതിഭാഗം വാദിക്കുന്നത്. എന്നാല്‍ ഫോറന്‍സിക് തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പ്രതിക്ക് എതിരാണെന്നും കുറ്റം തെളിഞ്ഞതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

2022 ഒക്ടോബര്‍ പത്തിനാണ് ഷാരോണ്‍ രാജ് വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായത്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ഷാരോണ്‍ രാജ് മരിച്ചത്.സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത്.ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോണ്‍ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസില്‍ നിര്‍ണായകമായി.

Leave a Reply

spot_img

Related articles

മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്: കാതോലിക്കാബാവ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു എന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....

കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്‍

തൃശൂർ കയ്പമംഗലത്ത് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേർ ആശുപത്രിയില്‍.കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ച് പേരെയും പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തില്‍...

തൃശൂരിലെ കനോലി കനാലില്‍ അജ്ഞാത മൃതദേഹം

തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം പള്ളിയുടെ കിഴക്ക് ഭാഗത്ത് കനോലി കനാലിലാണ് അജ്ഞാത മൃതദേഹം ഒഴുകി വന്ന നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ പത്ത് മണിയൊടെയാണ് നാട്ടുകാര്‍...

പിസി ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ചാനൽ ചർച്ചയിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പി.സി ജോർജിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നത് വീണ്ടും മാറ്റി. കേസ് ഈ മാസം 30 ന് വീണ്ടും...