പൊങ്കല്‍; തമിഴ്നാട്ടിൽ ജനുവരി 14 മുതല്‍ 19 വരെ അവധി

തമിഴ്നാട്ടിൽ ജനുവരി 14 മുതല്‍ 19 വരെ ഞായർ ഉള്‍പ്പെടെ ആറ് ദിവസം അവധി.പൊങ്കലിനോട് അനുബന്ധിച്ച്‌ ജനുവരി 17നും കൂടി തമിഴ്നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ച്‌ സർക്കാർ. ജനുവരി 14 നും 19നും ഇടയിലെ മറ്റെല്ലാ ദിവസങ്ങളും അവധി ആയതിനാല്‍, വിദ്യാർത്ഥികള്‍ക്കും ജീവനക്കാർക്കും നാട്ടിലേക്ക് പോകാനും മറ്റും സൌകര്യം നല്‍കുന്നതിനായാണ് 17നും അവധി നല്‍കുന്നതെന്ന് വിശദീകരണം.

ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍. ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ തിരുനാളുമാണ്. 18 ശനിയും 19 ഞായറുമാണ്. ഇതോടെയാണ് ഇടയ്ക്കുള്ള 17 കൂടി അവധി പ്രഖ്യാപിച്ചത്. സ്കൂള്‍, കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമാണ്.ജനുവരി 17ലെ അവധിക്ക് പകരം ജനുവരി 25 പ്രവൃത്തി ദിനമായിരിക്കും.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...