കേരള സ്കൂൾ കലോത്സവം: സമനില വിടാതെ കണ്ണൂരും തൃശൂരും, കോഴിക്കോടിനെ പിന്തള്ളി പാലക്കാട്.872 പോയിന്റുമായാണ് തൃശ്ശൂരും കണ്ണൂരും മുന്നിട്ട് നിൽക്കുന്നത്. പാലക്കാട് 870 പോയിന്റുമായി ഇവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.കോഴിക്കോട് 866 പോയിന്റുമായി ഒരു പടി താഴേയ്ക്കിറങ്ങി.249 ഇനങ്ങളിലെ 216 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.മറ്റ് ജില്ലകളുടെ പോയിന്റ് നില ഇങ്ങനെയാണ്…മലപ്പുറം – 843എറണാകുളം – 835കൊല്ലം – 832തിരുവനന്തപുരം -826ആലപ്പുഴ – 820കോട്ടയം – 796കാസറഗോഡ് – 788വയനാട് – 787പത്തനംതിട്ട – 730ഇടുക്കി – 705.ഇനി 33 മത്സര ഇനങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. കലോത്സവം നാളെ സമാപിക്കും.